ഗ്രാമീണ, ആദിവാസി മേഖലയിലെ ഫുട്ബോള്‍ വികസനം ലക്ഷ്യമിട്ട് സോക്കര്‍ സഫാരിയുമായി രാജ്യാന്തര താരങ്ങള്‍. തേര്‍ട്ടീന്‍ത് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ഫുട്ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാനാണ് നീക്കം. സി.കെ.വിനീതും, റിനോ ആന്റോയും നടത്തുന്ന യാത്ര മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
വയനാട്ടിലെ തിരുനെല്ലിയും, പാലക്കാട് അട്ടപ്പാടിയിലും കാല്‍പന്തിന്റെ ഹരം എത്തിച്ച തേര്‍ട്ടീന്‍ത് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം വിശാലമാക്കുകയാണ്. ആദിവാസി മേഖലയില്‍ കേരളത്തില്‍ പത്ത് അക്കാദമികള്‍, കേരളത്തിന് പുറത്തും ഇത്രതന്നെ. ഈ ലക്ഷ്യവുമായാണ് സോക്കര്‍ സഫാരി. നാലരമാസത്തെ യാത്രയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. തിരഞ്ഞെടുക്കുന്ന പത്തിടത്ത് അക്കാദമികള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. യാത്ര കൊച്ചിയില്‍ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫുട്ബോള്‍ അക്കാദമികളുടെ പ്രവര്‍ത്തനമടക്കം പഠനവിധേയമാക്കാനും യാത്ര ലക്ഷ്യമിടുന്നു.
Development of football in rural and tribal area