പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള 'ഓര്‍മ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരം സീസൺ 2 രജിസ്ട്രേഷൻ തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചു. ഫിലഡൽഫിയ ആസ്ഥാനമായുള്ള ഓർമ(ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന്‍ ഇൻറർനാഷണൽ) ടാലൻറ് പ്രൊമോഷൻ ഫോറമാണ് അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്.
ലോകത്തെവിടെയും ഉള്ള മലയാളികളായ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മൂന്ന് ഘട്ടങ്ങളിലാണ് മത്സരം. 2024 ജൂലൈ 12, 13 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ നടക്കും.
പത്ത് ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്. Feb 15 മുൻപായി മത്സര വിഡിയോ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ www.ormaspeech.com എന്ന വെബ് സൈറ്റിൽ നിന്നോ 9447702117, 9447302306 എന്നീ നമ്പരുകളിൽ നിന്നോ ലഭിക്കും.