നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഭിഭാഷകൻ ബി.എ.ആളൂരിനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ഭൂമി കേസുമായി ബന്ധപ്പെട്ടാണ് നിയമസഹായത്തിനായി കൊച്ചി സ്വദേശിയായ യുവതി ആളൂരിനെ സമീപിച്ചത്.
കേസിനെ കുറിച്ച് വിശദമായി സംസാരിക്കാൻ യുവതിയെ ആളൂർ വിളിച്ചുവരുത്തി. ഫീസിന് പകരം സഹകരിച്ചാൽ മതിയെന്ന് പറഞ്ഞ് ആളൂർ തന്നെ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. തന്നോട് മോശമായി രീതിയിൽ സംസാരിച്ചുവെന്നും യുവതി പൊലീസിന് മൊഴി നൽകി.
Case filed against Adv B.A.Aloor