death-sentence-history

ഒരു കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കുന്ന അപൂര്‍വതയാണ് രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസിലെ വിധി. 15 പേര്‍ക്കാണ് കോടതി വധശിക്ഷ വധിച്ചത്. ഇത് നടപ്പിലാക്കാന്‍ കടമ്പകളേറെയുണ്ട്. പ്രതികള്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാം. അപ്പീല്‍ സുപ്രീംകോടതി വരെ തള്ളിയാലും രാഷ്ട്രപതിയുടെ മുന്‍പില്‍ ദയാഹര്‍ജിയുമായി എത്താം.  ശിക്ഷ നടപ്പായാലും ഇല്ലെങ്കിലും വധശിക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില കണക്കുകള്‍ നോക്കാം. 

 

കേരളത്തില്‍ ഇതുവരെ 26 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്. ഏറ്റവും ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് മൂന്ന് പതിറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1991 ല്‍. റിപ്പര്‍ ചന്ദ്രനാണ് അന്ന് തൂക്കിലേറിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലായിരുന്നു ശിക്ഷ. പല കേസുകളിലായി നിലവില്‍  22 പേര്‍ വധശിക്ഷ കാത്ത് പല ജയിലുകളില്‍ കഴിയുന്നുണ്ട് . രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെതിന് പുറമെയുള്ള കണക്കാണിത്. ശിക്ഷിക്കപ്പെട്ട മിക്കവരും അപ്പീല്‍ നല്‍കിയിട്ടുണ്ട്. 

 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തൂക്കുമരങ്ങളും തിരുവനന്തപുരം പൂജപ്പുരയില്‍ ഒരു തൂക്കുമരവുമാണുള്ളത്. വിയ്യൂരും താനാരും തൂക്കിലേറ്റാന്‍ സൗകര്യമില്ല. ഒരു ജയിലിലും സ്ഥിരം ആരാച്ചാര്‍ ഇല്ല. വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് പ്രതിഫലം. ദയാഹര്‍ജി തള്ളുന്നതുവരെ മറ്റുതടവുകാരെ പോലെതന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേയും പരിഗണിക്കുന്നത്. ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം താമസിപ്പിക്കും. ജോലികള്‍ ചെയ്യണം.  എന്നാല്‍ പരോള്‍ ലഭിക്കില്ല.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ പിന്നീട് പിന്നീട് ഏകാന്ത തടവാണ്. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പൂര്‍ണ ആരോഗ്യം ഉറപ്പാക്കിയെ വധശിക്ഷ നടപ്പാക്കൂ എന്നത് ക്രൂരമായ തമാശ.

Death sentence in kerala