രണ്‍ജിത്ത് കൊലപാതക കേസിലുണ്ടായ വിധിയില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്ന് കുടുംബം. പതിനഞ്ച് പേര്‍ക്കും വധശിക്ഷ തന്നെ ലഭിക്കണമെന്ന് അത്രധയികം ആഗ്രഹിച്ചിരുന്നെന്ന് രണ്‍ജിത്തിന്‍റെ ഭാര്യ പ്രതികരിച്ചു. വിധിയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് അമ്മയും പ്രതികരിച്ചു. കൊലപ്പെടുത്തേണ്ട ആളുകളുടെ പട്ടിക തന്നെ തയാറാക്കി ആസൂത്രിതമായിരുന്നു കൊലപാതകം.
2021 ഡിസംബറില്‍ രണ്‍ജിത്തിന്‍റെ വീട്ടില്‍ രാവിലെയെത്തിയ പ്രതികള്‍ അകത്ത് അതിക്രമിച്ച് കയറുകയും തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു.കുടുംബത്തിന്‍റെ മുന്നിലിട്ടായിരുന്നു ക്രൂരമായ കൊലപാതകം. എസ്ഡിപിെഎനേതാവ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു കൊലപാതകം നടന്നത്. സത്യസന്ധമായി കാര്യങ്ങള്‍ കോടതിയിലെത്തിച്ച പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കുടുംബം പറഞ്ഞു. കേരളത്തില്‍ ഇതാദ്യമാണ് ഇത്രയും പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത്.