kunchan-nambiar

TAGS

അധ്യാപകരെ സർക്കാർ മറന്നപ്പോൾ കുഞ്ചൻ നമ്പ്യാർ ശൈലിയിൽ ദൈന്യത പറഞ്ഞ് കുരുന്നുകൾ. മന്ത്രി ഇടപെട്ടിട്ടും തുറക്കാത്ത ഒറ്റപ്പാലം ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരക പഠന കേന്ദ്രത്തിലെ നൂറിലധികം വിദ്യാർഥികളാണ് കലാപഠനം മുടങ്ങി വീട്ടിലിരിപ്പായത്. മാസങ്ങളുടെ ശമ്പള കുടിശ്ശിക കാരണം അധ്യാപകര്‍ അവധിയിലായതിനാല്‍ സിപിഎം ഭരണസമിതിയിലുള്ള പഠന കേന്ദ്രത്തിന്റെ താളം നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. 

 

കുട്ടി തുള്ളല്‍ ശ്ലോകം ചൊല്ലി മുറിയുടെ അകത്തളത്തില്‍ നിന്നും ക്യാമറയിലേക്ക് വരുന്നത് ഹോള്‍ഡ് നല്‍കി പാക്കേജ് തുടങ്ങാവുന്നതാണ് 

കുട്ടി ശ്ലോകം ചൊല്ലി വരുന്നതിന്റെ ക്ലോസും വൈഡ് വിഷ്വല്‍സും എടുത്തിട്ടുണ്ട്. രണ്ടും ചേര്‍ത്ത് ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും  തീര്‍ഥ ചൊല്ലിയ തുള്ളല്‍ പാട്ടിലുണ്ട് സകലതും. കേട്ടില്ലെന്ന് നടിച്ചാല്‍ ഒന്നുകൂടി പറയാം സങ്കടം. 

 

കുരുന്നുകളുടെ മുഖത്ത് നവരസം വിരിയാന്‍ വിയര്‍പ്പൊഴുക്കിയ അധ്യാപകര്‍ക്ക് മുന്നോട്ട് എന്തെന്നറിയാതെ ശാന്തഭാവം മാത്രം.  വായ്പ്പാട്ടല്ല അനിരുദ്ധ് പരിശീലിക്കുന്നത്. താളമാണ്. അതും മൃദംഗം. വീട്ടിലിരുന്നാലും കളരിയിലെത്തി വായിക്കാന്‍ കൈവിറയ്ക്കും. കൈത്താളമല്ലാതെ മറ്റ് വഴികളില്ല. തീര്‍ഥയും അനിരുദ്ധിനെയും പോലെ നൂറിലധികം വിദ്യാര്‍ഥികളുടെ കലാപഠനമാണ് രണ്ടാഴ്ചയിലേറെയായി മുടങ്ങിയിരിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള കുടിശിക വിതരണം ചെയ്യുമെന്ന സാംസ്ക്കാരിക മന്ത്രിയുടെ ഉറപ്പും പാഴായി. 

kunchan nambiar memorial closed