idukki

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന് സഹായവുമായി സിപിഎം.കുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യതകൾ സിപിഎം ഏറ്റെടുക്കും. പണിപൂർത്തിയാകാതെ കിടക്കുന്ന വീടും  സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു

ആറ് വയസുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് കുടുംബം പീരുമേട് കാർഷിക വികസന ബാങ്കിൽ നിന്നും വീട് വയ്ക്കുന്നതിനു വേണ്ടി നാല് ലക്ഷം രൂപ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം ഏഴ് ലക്ഷം രൂപ കുടിശ്ശികയായി. ഈ സാഹചര്യത്തിലാണ് ബാങ്ക് നിയമപരമായി ജപ്തി നടപടിയിലേക്ക് നീങ്ങിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി കടബാധ്യത ഏറ്റെടുത്തത

ആറ് വയസുകാരിയുടെ കുടുംബത്തിന് വേണ്ട സഹായം നൽകുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നു. കേസിൽ പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ട കോടതി വിധിക്കെതിരെയുള്ള ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

cpm helps the family of the six year old girl who was raped and killed in vandiperiyar