67 വർഷത്തെ തന്റെ കഥകളി ജീവിതത്തിനുള്ള അംഗീകാരമാണ് പത്മശ്രീ പുരസ്കാരമെന്ന് കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ. ഇന്ത്യയ്ക്ക് പുറത്ത് കഥകളി അവതരിപ്പിച്ചപ്പോളുണ്ടായ രസകരമായ നിമിഷങ്ങളും സദനം ബാലകൃഷ്ണൻ മനോരമ ന്യൂസുമായി പങ്കുവെച്ചു. കണ്ണൂർ സ്വദേശിയായ സദനം ബാലകൃഷ്ണൻ, മകനോടൊപ്പം കൊച്ചിയിലാണ് താമസം. ഭാര്യ ജാനകി നൽകിയ പിന്തുണയും പ്രോത്സാഹനവുമാണ് ഓരോ നേട്ടത്തിനും പിന്നിലെന്നും ഈ 80 കാരൻ പറയുന്നു.