കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തൊടുപുഴ സ്വദേശി വലിയപറമ്പിൽ സൽമാൻ ആണ് മരിച്ചത്.  ഉച്ചയ്ക്ക് രണ്ടരയ്ക്ക്  എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന കാർ സിഗ്നൽ തെറ്റിച്ച്  വരവേ കളമശ്ശേരിയിലേക്ക് പോവുകയായിരുന്ന സൽമാനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൽമാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കാർ ഓടിച്ചിരുന്ന മൂക്കന്നൂർ സ്വദേശിയായ വർഗീസിനെയും കൂടെയുണ്ടായിരുന്ന മൂന്നുപേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പത്തടിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് 23 വയസ്സുള്ള സൽമാൻ.

kalamasery car accident