പി.വി.അബ്ദുല്‍ വഹാബ് എംപിയുടെ പ്രവാസ ജീവിതത്തിന് ഇന്ന് 50 വയസ്. 1974 ജനുവരി 25ന് കപ്പല്‍ മാര്‍ഗം ഗള്‍ഫിലെത്തിയ ശേഷം നടത്തിയ നീണ്ട പോരാട്ടം പിവി അബ്ദുല്‍ വഹാബിനെ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും അറിയപ്പെടുന്ന വ്യവസായിയായി വളര്‍ത്തി. ഒപ്പം 3 വട്ടം രാജ്യാസഭാംഗവുമായി.

 

ഓട്ടോ മൊബൈല്‍ എന്‍ജിനീയറാവാനുളള ആഗ്രഹത്തില്‍ നിന്ന് എങ്ങനെ പ്രവാസ ജീവിതത്തിലേക്ക് മാറിയെന്ന് ഓര്‍ത്തെടുക്കുകയാണ് പി.വി. അബ്ദുല്‍ വഹാബ്. മമ്പാട് എംഇഎസ് കോളജില്‍ എംഎസ്എഫ് യൂണിറ്റുണ്ടാക്കിയ പി.വി. അബ്ദുല്‍ വഹാബിന് മുസ്‌ലീം ലീഗ് 3 വട്ടം രാജ്യസഭാംഗത്വം നല്‍കി. ലീഗിന്‍റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ്.

 

50 years of Gulf life of PV Abdul Wahab MP