bear

TAGS

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കരടി നാലാം ദിവസം കാണാമറയത്ത്. പനമരം ടൗണിനു സമീപം വിവിധ ഇടങ്ങളിൽ കരടിയെ കണ്ടുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ തിരച്ചിൽ പുരോഗമിക്കുന്നത്.

ഒരു ദിവസം മുഴുവൻ തരുവണ കരിങ്ങാരിയിൽ നാട്ടുകാർക്കും വനപാലകൾക്കും മുന്നിലൂടെ ഓടിനടന്ന കരടി നാലാം ദിനം എവിടെ എന്നതിൽ ഒരു വ്യക്തതയും ഇല്ല. ഇന്നലെ രാത്രി പത്തുമണിക്ക് ചേര്യംകൊല്ലിയിലും പത്തരയ്ക്ക് കാരക്കാമലയിലും കരടി എത്തിയതായി നാട്ടുകാർ.

പുലർച്ചെ മൂന്നരയ്ക്ക് പനമരം ടൗണിന് സമീപം കീഞ്ഞുകടവിൽ കരടിയെ കണ്ടതായി ഓട്ടോ ഡ്രൈവർ. ഇതേ മേഖലയിൽ പുലർച്ചെ നാലുമണിയോടെ കരടി നടന്നു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നു. രാവിലെ ഒമ്പത് മണിയോടെ പനമരം ചെറിയ പാലത്തിനു സമീപം കരടിയെ കണ്ടെന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാമറയത്തുള്ള കരടിക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്.

wayanad search for bear