കല്യാണത്തിനിടെ മകന്റെ സുഹൃത്തുക്കളായ ചെറുപ്പക്കാര്‍ നടത്തിയതാണ് ഒട്ടകപ്പുറത്തെ ആഘോഷമെന്ന് വരന്റെ പിതാവ്. വീടിനു അര കിലോമീറ്റര്‍ ദൂരെ ഒരു വീടിനു പുറത്ത് സുഹൃത്തുക്കള്‍ ഒട്ടകത്തെ റെഡിയാക്കി നിര്‍ത്തി. വരുന്ന വഴിയിലാണ് ഈ ഒട്ടകപ്പുറത്ത് വരനെ കയറ്റിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ വിവരമറിഞ്ഞു സ്ഥലത്തെത്തി ആഘോഷം തടഞ്ഞെന്നും പരിപാടികള്‍ പത്തുമിനിറ്റില്‍ തീര്‍ന്നിരുന്നെന്നും അതിനിടെ തന്നെ പൊലീസെത്തിയെന്നും പിതാവ് പറയുന്നു. ഗതാഗതം തടസപ്പെടുത്തിയാല്‍ കേസെടുക്കുമെന്നും അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും പിതാവ് പറയുന്നു.
കണ്ണൂർ വാരത്ത് ഗതാഗതം തടസപ്പെടുത്തി നടത്തിയ വിവാഹ ആഘോഷം വീട്ടുകാരുടെ അറിവോടെയല്ലെന്നാണ് വരന്‍റെ പിതാവ് പറയുന്നത്. അത്തരം ആഘോഷങ്ങള്‍ക്ക് എതിരാണെന്നും വരന്‍ റിസ്വാന്‍റെ പിതാവ് റഹീസ് മനോരമന്യൂസിനോട് പറഞ്ഞു. റിസ്വാന്റെ സുഹൃത്തുക്കൾ ഒരുക്കിയ ആഘോഷമായിരുന്നു. കണ്ടപ്പോൾ തന്നെ തടയാൻ ശ്രമിച്ചതാണെന്നും ഇത്തരം ആഘോഷങ്ങൾ ഇനി ഉണ്ടാകാൻ പാടില്ലെന്നും റഹീസ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വാരത്ത് ഗതാഗതം തടസപ്പെടുത്തി റിസ്വാന്‍ ഒട്ടകപ്പുറത്ത് വിവാഹാഘോഷം നടത്തിയത്. തുടര്‍ന്ന് റിസ്വാനും 25 പേര്‍ക്കുമെതിരെ ചക്കരക്കൽ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹ ആഘോഷം അതിരുവിട്ടതിൽ വധുവിന്റെ വീട്ടുകാരിൽ നിന്ന് മഹല്ല് കമ്മിറ്റിയും വിശദീകരണം തേടിയിരുന്നു.
Marriage celebration at Kannur Varam with camel; Reaction story