ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങള്‍. ജനാധിപത്യവും മതനിരപേക്ഷതയും അടിത്തറയാക്കിയുള്ള നവകേരള സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അഞ്ചാംക്ലാസ് മുതല്‍ കലാ, തൊഴില്‍ വിദ്യാഭ്യാസത്തിനായി പ്രത്യേക പാഠപുസ്തകങ്ങള്‍ ഉണ്ടാകും. സ്കൂള്‍ പ്രവൃത്തിദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘഠനയുടെ ആമുഖമുണ്ടാകും. കലാ, തൊഴില്‍ പഠനത്തിന് പ്രത്യേക പാഠപുസ്തകങ്ങള്‍. മാലിന്യ പ്രശ്നം, ശുചിത്വം, ലിംഗനീതി, പോക്സോ നിയമം, ജനാധിപത്യ, മതേതര മൂല്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം പരിഷ്കരിച്ച പാഠ പുസ്തകങ്ങളുടെ ഭാഗമാകും.
1,3,5,7,9 ക്ലാസുകളിലായി 173 പാഠ പുസ്തകങ്ങള്‍ക്കാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മറ്റി അംഗീകാരം നല്‍കിയത്. പാഠ പുസ്തകങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ സ്കൂള്‍ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കൂട്ടേണ്ടിവരും. ആധ്യാപക സംഘടനകളുമായി ആലോചിച്ച് ഇതില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കും. ഇതിനായി നിയമ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
New textbooks for classes 1, 3, 5, 7 and 9