pj-joseph

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് റബ്ബർ കർഷക പ്രതിസന്ധി അജന്‍ഡയാക്കാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. റബർ വില 250 രൂപയാക്കുമെന്ന മാണി ഗ്രൂപ്പ് പ്രഖ്യാപനം വെള്ളത്തിലായതോടെ വിഷയം ഉയർത്തിക്കാട്ടിയാണ് ജോസഫ് ഗ്രൂപ്പിന്റെ ആദ്യഘട്ട പ്രചാരണം. ഇന്ന് നടക്കുന്ന റബർ കർഷക ലോങ്ങ് മാർച്ച് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

റബർ കർഷക ലോങ് മാർച്ചോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ചൂടുള്ള ചർച്ചാവിഷയം റബർ തന്നെയാകുമെന്ന് കേരള കോൺഗ്രസ് ഉറപ്പിക്കുകയാണ്.. പാർട്ടി ചെയർമാൻ പി ജെ ജോസഫ് നയം വ്യക്തമാക്കി  കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് കോട്ടയത്തേക്ക് സംഘടിപ്പിക്കുന്ന ലോങ് മാർച്ചിനെതിരെ പിന്നോട്ട് നടന്ന് മാണി ഗ്രൂപ്പ് പ്രതിഷേധിച്ചിരുന്നു.. കടുത്തുരുത്തി മണ്ഡലത്തിൽ വികസനമുരടിപ്പാരോപിച്ച് സമരം ചെയ്ത മാണി ഗ്രൂപ്പിനോട് നാണമുണ്ടോ എന്നായിരുന്നു മോൻസ് ജോസഫിന്റെ ചോദ്യം  കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്, വർക്കിംഗ് ചെയർമാൻ പിസി തോമസ് എന്നിവരും പങ്കെടുത്തു.

kerala congress pj joseph karshaka long march