കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചത് ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ. കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരിപാടി ആരംഭിച്ച് 10 മിനിട്ട് കഴിഞ്ഞ് അവതാരകന്റെ ആദ്യ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെ സ്റ്റുഡിയോയിലെ കസേരയിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ മേധാവിയായുമായിരുന്നു. കേരള ഫീഡ്സ്, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, പൗൾട്രി ഡെവലെപ്പ്മെന്റ് കോർപ്പറേഷൻ, കേരള മീറ്റ് പ്രൊഡക്ഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി ജോലി നോക്കിയിട്ടുണ്ട്.
കൊല്ലം കടയ്ക്കൽ തെക്കേമഠം കുടുംബാംഗമാണ്. എറണാകുളം തൃപ്പൂണിത്തുറയിലാണ് നിലവിൽ താമസിച്ചിരുന്നത്.
കേരളത്തിലെ ഏറ്റവും മികച്ച മാനേജ്മെന്‍റ് വിദഗ്ധനും ഗവേഷകനും അഡ്മിനിസ്ട്രേറ്ററുമായിരുന്നു അനി.എസ്.ദാസ്. കേരള ഫീഡ്സ്ന്‍റെ മാനേജിങ് ഡയറക്ടറായിരിക്കെ കാലിത്തീറ്റയുടെ ഉല്‍പാദനവും വില്‍പ്പനയും ഉയരങ്ങളിലെത്തിച്ചു. കന്നുകാലി ഗവേഷണത്തില്‍ അദഹത്തിന്‍റെ വൈദഗ്ധ്യം കണക്കിലെടുത്ത് ഇടക്കാലത്ത് കന്നുകാലി വികസന ബോര്‍ഡിന്‍റേയും മേധാവിയായിയിരുന്നു.