mylapra-murder-accused-police-evidence

പത്തനംതിട്ട മൈലപ്രയില്‍ പട്ടാപ്പകല്‍  വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന  കേസിലെ തെളിവെടുപ്പിനിടെ  നാട്ടുകാരുടെ പ്രതിഷേധം. പ്രതികളുടെ മുഖം കാണിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കേസില്‍ ഒരു പ്രതികൂടി ഇനി പിടിയിലാകാനുണ്ട്. ഉടന്‍ തിരിച്ചറിയല്‍ പരേഡും നടത്തും. 

കേസിലെ പ്രതികളായ മുരുകനേയും, സുബ്രഹ്മണ്യനേയുമാണ് തെളിവെടുപ്പിന് എത്തിച്ചത്.   പ്രതിഷേധം മുന്‍കൂട്ടിക്കണ്ട് സുരക്ഷ ഒരുക്കിയിരുന്നു.  പൊലീസിന് നേരിയ തോതില്‍ ബലംപ്രയോഗിക്കേണ്ടി വന്നു. പ്രതികളുടെ മുഖം കാണണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതികളെ കണ്ടതും നാട്ടുകാര്‍ കൂവിവിളിച്ചു. സംസ്ഥാനപാതയ്ക്കരികിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. തെളിവെടുപ്പ് നടക്കുമെന്നറിഞ്ഞ് നേരത്തേ തന്നെ ആള് കൂടിയിരുന്നു. കവര്‍ച്ചാ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിട്ടും സ്വര്‍ണം വാങ്ങിയ ജ്വല്ലറിക്കെതിരെയും അന്വേഷണം വേണമെന്ന് മകന്‍ പറഞ്ഞു. 

കടയിലെ സിസിടിവി ക്യാമറയിടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കിനായി ഇന്നലെ അച്ചന്‍കോവിലാറ്റില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ് എടുത്ത സംഘം പുഴയില്‍ എറിഞ്ഞെന്നാണ് മൊഴി.  മൂന്നു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. നാലാം പ്രതി മുത്തുകുമാരനാണ് ഇനിയും പിടിയിലാകാനുള്ളത്. കഴിഞ്ഞ മാസം മുപ്പതിനാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തി 9 പവന്‍റെ മാല കവര്‍ന്നത്. പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവറാണ് കവര്‍ച്ചയും കൊലപാതകവും ആസൂത്രണം ചെയ്തത്.

Locals protest during the evidence collection in the case of killing the merchant inside the shop and stealing gold