ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദവുമായി ഐ.എന്‍.എല്‍. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി അധികം ലക്ഷ്യം വച്ചാണ് സമ്മര്‍ദം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനത്തിലൂടെ യുഡിഎഫില്‍ നിന്ന് കോഴിക്കോട് സൗത്ത് പിടിച്ചെടുത്ത ഐഎന്‍എലിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിന് അര്‍ഹതയുണ്ടെന്നാണ് സംസ്ഥാന സമിതിയോഗത്തിലെ പൊതുവികാരം. ആവശ്യം മുന്നണിയെ അറിയിക്കും.
ഏത് സീറ്റ് വേണമെന്ന കാര്യത്തില്‍ പിടിവാശിയില്ല. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ ലോക്സഭയില്‍ അല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി അധികം നേടുകയാണ് ഐഎന്‍എലിന്‍റെ ലക്ഷ്യം.
അഹമ്മദ് ദേവര്‍ കോവില്‍ മല്‍സരിച്ചു ജയിച്ച കോഴിക്കോട് സൗത്തടക്കം മൂന്ന് സീറ്റുകളിലാണ് ഐഎഎന്‍എല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.
INL stakes claim for seat in Lok Sabha elections