elephant-destroyed-agriculture

കാട്ടാനശല്യം രൂക്ഷമായ കോഴിക്കോട്ടെ മലയോരമേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ചക്കിട്ടപാറയില്‍ ഒരാഴ്ചയ്ക്കിടെ മാത്രം നൂറുകണക്കിന് തെങ്ങുകളും വാഴകളുമാണ് ആന നശിപ്പിച്ചത്. കൂവപ്പൊയിലില്‍ മാത്രം കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചതാകട്ടെ 40 ഓളം തെങ്ങുകളും നൂറോളം കുലച്ച വാഴകളും. അടുത്തിടെ മാത്രം പ്രദേശത്ത് പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വിളവെടുക്കാന്‍ കഴിയുമെന്ന് ഒരു ഉറപ്പുമില്ലാതെയാണ് ഓരോ തവണത്തേയും കൃഷിയിറക്കല്‍. 

 

ആനയ്ക്ക് പുറമെ പന്നിയും കുരങ്ങുമൊക്കെ ഇവരുടെ ഉറക്കം കെടുത്തുന്നു. ഇവയെ തുരത്തേണ്ട വനംവകുപ്പാകട്ടെ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കര്‍ഷകര്‍ക്ക് മുന്നില്‍ കൈമലര്‍ത്തുന്നു. വിളനാശം സംഭവിച്ചവര്‍ക്കുള്ള സര്‍ക്കാരിന്‍റെ ധനസഹായം വിതരണം നിലച്ചിട്ടും മാസങ്ങളായി. കാട്ടാനശല്യം രൂക്ഷമായതോടെ സന്ധ്യകഴിഞ്ഞ് പുറത്തേക്കിറങ്ങാന്‍പോലും നാട്ടുകാര്‍ക്ക് ഭയമാണ്.

Wild elephants destroyed agriculture in hill areas Kozhikode.