shashi-tharoor-o-rajagopal

ശശി തരൂര്‍ തിരുവനന്തപുരത്തുകാരുടെ മനസു കീഴടക്കിയെന്നും അടുത്തകാലത്തൊന്നും വേറൊരാള്‍ക്ക് ഇവിടെ ജയിക്കാന്‍ അവസരം കിട്ടുമോയെന്ന് സംശയമാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. എന്‍. രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ ദേശീയ പുരസ്കാരദാന വേളയിലാണ് രാജഗോപാലിന്‍റെ പരാമര്‍ശം. അദ്ദേഹത്തെ കാലില്‍തൊട്ട് വന്ദിച്ച് ശശി തരൂര്‍ നന്ദിരേഖപ്പെടുത്തി. അതേസമയം തന്‍റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് പിന്നിട് ഒ. രാജഗോപാല്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ വിശദീകരിച്ചു 

 

പാലക്കാട്ടുകാരനായ ശശിതരൂര്‍ തിരുവനന്തപുരത്ത് വന്ന് മല്‍സരിക്കുന്നത് എന്തിനാണെന്ന് മുമ്പ് ചിന്തിച്ചിട്ടുണ്ടെന്ന് പറഞഞ്ഞുകൊണ്ടാണ് ഒ. രാജഗോപാല്‍ പ്രസംഗം തുടങ്ങിയത്. 2014ല്‍ ശശി തരൂര്‍ തിരുവന്തപുരത്തെ രണ്ടാം പോരാട്ടത്തില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഒ. രാജഗോപാല്‍ 32.32 ശതമാനം വോട്ടു നേടി. അന്ന് തരൂരിന് കൂടുതല്‍ കിട്ടിയത് 1. 77ശതമാനം വോട്ടാണ്. വീണ്ടും വീണ്ടും തരൂര്‍ ജയിക്കുന്നതിന്‍റെ കാരണവും രാജഗോപാല്‍ പറഞ്ഞു.

 

പ്രസംഗംകഴിഞ്ഞ മടങ്ങിയപ്പോള്‍ രാജഗോപാലിന്‍റെ കാല്‍തൊട്ട് വന്ദിച്ചാണ് തരൂര്‍ നന്ദി അറിയിച്ചത്. എന്‍. രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ ദേശീയ പുരസ്കാരം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തരൂരിന് സമ്മാനിച്ചു. സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലിഖാന്‍ മുഖ്യാതിഥിയായിരുന്നു.

 

BJP leader O. Rajagopal said that Shashi Tharoor has conquered the hearts of the people of Thiruvananthapuram and doubts that another person will get a chance to win here in the near future.