ഗുരുതരമായ കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടവരെ മോചിപ്പിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ യോജിച്ചു എന്നതുകൊണ്ട് മാത്രം സംസ്ഥാന സർക്കാർ ആലോചനയില്ലാതെ തീരുമാനമെടുക്കണമെന്ന് അർത്ഥമില്ല.കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചവരെ സർക്കാർ മോചിപ്പിക്കുന്നു..ഇന്നത് ബിൽകീസ് ആകാം നാളെ ഞാനോ നിങ്ങളോ ആകാം .ജീവപര്യന്തം തടവ് ശിക്ഷയ്ക്കു വിധിച്ച 11 പേരെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിനെതിരെ ബിൽകീസ് ബാനോ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് കെ.എം .ജോസഫ് പറഞ്ഞ വാക്കുകളാണിത്. നീതിപീഠത്തെ പോലും നോക്കുകുത്തികളാക്കാൻ ശ്രമിക്കുന്നതിലെ ധാർമിക രോഷം ആ വാക്കുകളിൽ പ്രകടമായിരുന്നുഇതിന്റെ തുടർച്ചയായിരുന്നു ഇന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ്ബി .വി നാഗരത്ന ഉയർത്തിയ വിമർശനങ്ങളും...പ്രതികളുമായി സർക്കാർ ഒത്തുകളിച്ചുവെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും സുപ്രീം കോടതി തുറന്നടിച്ചു. അങ്ങനെയൊരു സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമുണ്ടോ എന്ന ചോദ്യവും കോടതിവിധിയോടെ ഉയരുന്നു. ഗർഭിണിയായ ഒരു സ്ത്രീയെ കൂട്ടബലാൽസംഗം ചെയ്ത.... അവരുടെ മൂന്നു വയസുള്ള മകൾ ഉൾപ്പെടയുള്ള കുടുംബാംഗങ്ങളെ കൊല ചെയ്തവർ കുറുക്കു വഴിയിലൂടെ മോചിപ്പിക്കപ്പെട്ടപ്പോൾ അതിനു കേന്ദ്രത്തിന്റെയും അനുമതി ലഭിച്ചപ്പോൾ ബേട്ടി ബചാവോ എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി എന്താണ്? വൈകിയെങ്കിലും നീതി ഉറപ്പാണെന്ന ബോധ്യം സാധാരണക്കാരിലേക്കെത്തിച്ച സുപ്രീം കോടതി വിധി ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്..ഈ പശ്ചാത്തലത്തില്‍ ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നു ...പ്രഹരമേറ്റതാർക്ക് ?