arabanamuttu-kalolsavam

അറബനമുട്ട് മൽസരം ഒരു ചില്ലറ കളിയല്ല, ഒരുക്കവും പരക്കം പാച്ചിലുമൊക്കെ പൊരിഞ്ഞ പോരാട്ടമാണ്. അധ്വാനിച്ച് താളം പഠിപ്പിക്കുന്നതിനേക്കാൾ ഒരുക്കി വേദിയിലെത്തിക്കുന്നതാണ് ബുദ്ധിമുട്ട് എന്ന് പറയാറുണ്ട്. നേരിട്ട് പോയി നോക്കാം..

അറബനമുട്ട് വേദിയിലെ പോലെ തന്നെ ഒരൊന്നന്നര പോരാട്ടമാണ് ഗ്രീൻ റൂമിൽ. തിരുവനന്തപുരം നാവായിക്കുളം ജി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസുകാരാണ് എല്ലാം. മാസങ്ങളുടെ പരിശ്രമത്തിന്റെ അവസാനവട്ട ഒരുക്കും. ഓടി കിതച്ച് ജുബയിടണമാദ്യം.

മൽസരത്തിൽ കോസ്റ്റ്യൂമിനുണ്ട് മാർക്ക്. തലയിൽക്കെട്ട് കെട്ടുന്നതാണ് ഏറ്റവും അധ്വാനം. കെട്ടാനറിയുന്നത് കൂട്ടത്തിൽ ഒന്നോ രണ്ടോ പേർക്കായിരുക്കും. പത്തു പേരേയും ഓടിച്ചു കെട്ടി വിടുന്നത് അവരാണ്. മുറുക്കി കെട്ടുമ്പോഴുള്ള മുറുമുറുപ്പും കേൾക്കാം.. 

ഇതിനിടയിൽ ബൈത്ത് പാടുന്നവന്റെ അവസാനത്തെ ബൈഹാട്ട്. എല്ലാമൊന്ന് ഉള്ളിരുത്തി ഉറപ്പു വരുത്തണം. പാളിയിട്ടില്ലെന്ന്.അവസാനം താളങ്ങളിലും ഉറപ്പു വരുത്തണം. എല്ലാം കഴിഞ്ഞ് വേദിയിലേക്ക്. മൽസരം തുടങ്ങി. അതായത് എല്ലാ മൽസരയിനങ്ങളെയും പോലെ അറബന മുട്ടും ഒരു ചില്ലറക്കാരനല്ലെന്ന്.

To know more arabana muttu in kalolsavam