aravana

 5 ദിവസം കഴിഞ്ഞിട്ടും അരവണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാതെ ദേവസ്വം ബോർഡ്. അരവണ നിറയ്ക്കുന്ന ടിൻ ഇല്ലാത്തതിനാൽ ഒരാൾക്ക് രണ്ട് അരവണ മാത്രമാണ് നൽകുന്നത്. പുതിയ രണ്ട് കമ്പനികൾക്ക് ടിൻ എത്തിക്കാൻ കരാർ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ടിന്നുകൾ എത്തിയിട്ടില്ല.

 

അഞ്ച് ദിവസമായി സന്നിധാനത്തെ അരവണ കൗണ്ടറിന് മുന്നിലെ കാഴ്ചയാണിത്. വെയിലത്ത് മണിക്കൂറുകൾ നിന്നാൽ ലഭിക്കുക രണ്ട് ടിൻ അരവണ. മറ്റ് വഴിയില്ലാത്തതിനാൽ കൊച്ചുകുട്ടികളെയുൾപ്പെടെ വരി നിർത്തുന്നു. എല്ലാവരും വരി നിൽക്കാൻ തുടങ്ങിയതോടെ കൗണ്ടറിന് മുന്നിൽ നീണ്ട നിര. ആവശ്യത്തിന് അരവണ ലഭിക്കാത്തതിനാൽ വീണ്ടും വരി നിൽക്കുന്നു.

 

ടിന്നൊന്നിന് 6.47 രൂപ നിരക്കിൽ ദിവസവും മൂന്നുലക്ഷം ടിന്നുകൾ എത്തിക്കാൻ രണ്ട് കമ്പനികളാണ് കരാർ എടുത്തത്. ഇതിൽ ഒരു കമ്പനി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്നം പരിഹരിക്കാൻ രണ്ട് കമ്പനികൾക്ക് കൂടി കരാർ നൽകിയെങ്കിലും ഇതുവരെയും ടിന്നുകൾ എത്തിയില്ല. രണ്ടാഴ്ച മുമ്പ് ആവശ്യത്തിന് ശർക്കര ലഭിക്കാത്തതായിരുന്നു അരവണ വിതരണത്തിലെ പ്രതിസന്ധി. ഇത് പരിഹരിച്ചപ്പോൾ അടുത്തതും. 

 

 

Even after 5 days, the Devaswom Board did not resolve the crisis in Aravana distribution