ജനപ്രതിനിധികളും കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയും ഒത്തുചേര്‍ന്ന് ടീം വര്‍ക്ക് നടത്തിയതിന്റെ റിസല്‍റ്റാണ് കൊച്ചിയില്‍ കണ്ടതെന്ന് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്. ഉദ്യോഗസ്ഥരും പ്രതിനിധികളുമുള്‍പ്പെടെ മികച്ച രീതിയിലുള്ള ക്രൗഡ് മാനേജ്മെന്റ് പ്ലാനുണ്ടാക്കി , പ്രത്യേകമായി എന്‍ട്രി, എക്സിറ്റ് പാതകളും , ബാരിക്കേഡുകളും മറ്റും കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. കാര്‍ണിവല്‍ കമ്മറ്റിയും എംഎല്‍എയും മേയറും എംപിയും എല്ലാവരും ഒന്നിച്ചു നില്‍ക്കുകയായിരുന്നു. ജനങ്ങളുടെ പുതുവര്‍ഷ ആഘോഷത്തിനൊപ്പം നില്‍ക്കാന്‍ സാധിച്ചു. ഇതു തന്റെ ആദ്യ കാര്‍ണിവല്‍ അനുഭവമാണെന്നും എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേരുന്നെന്നും കലക്ടര്‍ പറഞ്ഞു.
ആഘോഷത്തിമിര്‍പ്പില്‍ പുതുവര്‍ഷത്തെ വരവേറ്റ് നാട്. നാടെങ്ങും ആഘോഷത്തിമിര്‍പ്പിനിടെയായിരുന്നു 2024ന് സ്വാഗതം പറഞ്ഞത്. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും കോവളത്തും വന്‍ ജനപങ്കാളിത്തമായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റു. ഫോര്‍ട്ട് കൊച്ചിയിലും കോഴിക്കോട് ബീച്ചിലും അടക്കം വന്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങളിലും കെടാതെ പുതുവര്‍ഷശോഭ.
Cochin carnival new year celebration planned and executed by a team work,says collector