vasavanport-30
സഹകരണ വകുപ്പില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് തുറമുഖവകുപ്പ് കൂടി കിട്ടാന്‍ കാരണമെന്നു മന്ത്രി വി.എന്‍.വാസവന്‍. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സമയത്താണ് തുറമുഖ വകുപ്പ് കൂടി കിട്ടിയെന്നു അറിയുന്നത്. വേറെയെവിടെയും ചര്‍ച്ച നടന്നില്ല, മുഖ്യമന്ത്രിയാണു വകുപ്പുമാറ്റം തീരുമാനിച്ചതെന്നും മന്ത്രി വി.എന്‍.വാസവന്‍ മനോരമ ന്യൂസിനോടു പറ‍ഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.