dialysis-patients-30
  • സൗജന്യ ഫ്ലൂയിഡ് ബാഗ് ലഭിക്കാതെ രോഗികള്‍
  • സര്‍ക്കാര്‍ കുടിശിക വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം
  • ഫ്ലൂയി‍ഡ് ബാഗൊന്നിന് ചിലവാകുന്നത് 1800 രൂപ

വൃക്ക രോഗികള്‍ക്ക് വീടുകളില്‍ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്ലൂയിഡ് ബാഗുകള്‍ കിട്ടാതായതോടെ പ്രതിസന്ധിയിലായത് കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ 8 വയസുകാരിയടക്കം നിരവധി പേര്‍. സര്‍ക്കാര്‍ കുടിശിക നല്‍കാത്തതാണ് സ്വകാര്യ കമ്പനികള്‍ ഫ്ലൂയിഡ് വിതരണം നിര്‍ത്തിവയ്ക്കാന്‍ കാരണം. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി ലഭിച്ചിരുന്ന ഫ്ലൂയിഡ് ബാഗുകള്‍ വന്‍തുക നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാങ്ങേണ്ട ഗതികേടിലാണ് പലരും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

നാലാം വയസില്‍ രോഗം പിടിമുറുക്കിയതാണ്. വീട്ടില്‍ തന്നെ സാധ്യമാകുന്ന പെരിട്ടോണിയല്‍ ഡയാലിസിസിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ ഫ്ലൂയിഡ് ബാഗുകള്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് സൗജന്യമായി കിട്ടിയിരുന്നത് നിലച്ചു. ഇപ്പോള്‍ ദിവസവും 1800 രൂപ കൊടുത്ത് പുറത്ത് നിന്ന് വാങ്ങണം. ഒരുദിവസം ആയിരം രൂപ പോലും തികച്ച് കൂലി കിട്ടാത്ത പിതാവിനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനുമപ്പുറം. 

 

നവകേരള സദസില്‍ ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും ഫലമൊന്നുമുണ്ടായില്ല. എട്ടുവയസുകാരിയെപ്പോലെ  കുട്ടികളും പ്രായമായവരുമടക്കം 530 പേരാണ് സര്‍ക്കാര്‍ സഹായത്തോടെ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്. കോഴിക്കോടും മലപ്പുറത്തും മാത്രമായി 165 പേര്‍. എല്ലായിടത്തും ഫ്ലൂയിഡ് ബാഗ് ലഭിക്കുന്നില്ലെന്നതും ദുരിതം ഇരട്ടിയാക്കുന്നു.  

 

Shortage of fluid bags, disruption in dialysis