samastha-abdurahiman

കേരളത്തിന്‍റെ സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന തരത്തില്‍ നടത്തുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍. സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ പ്രസ്താവനയ്ക്ക് ശേഷം മന്ത്രി നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു വാക്കുപോലും ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണവുമായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്തെത്തി. 

ഇതര മതസ്തരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ ഫേയ്സ് ബുക്ക് പോസ്റ്റിന് പ്രതികരണമായി മന്ത്രി വി. അബ്ദുറഹിമാന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായത്. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഇനിയും പറഞ്ഞുകൊണ്ടിരിക്കുമെന്നാണ് മന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കിയത്.

എന്നാല്‍ സമസ്തയെ പിണാക്കാതിരിക്കാനും വി. അബ്ദുറഹിമാന്‍ ശ്രമിച്ചു. തന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ് മന്ത്രി വി. അബ്ദുറഹിമന്‍ തെറ്റിദ്ധരിച്ചതാണങ്കില്‍ തിരുത്തണമെന്നാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ പുതിയ ഫേയ്സ് ബുക്ക് പോസ്റ്റിലുളളത്. മതേതരത്തം മന്ത്രിയില്‍ നിന്ന് പഠിക്കേണ്ട ഗതികേട് തനിക്കില്ല. മതതീവ്രതയെ ചെറുക്കാന്‍ എസ്കെഎസ്എസ്എഫിനൊപ്പം ശകതമായ നിലപാടെടുത്തയാളാണ് താനെന്ന കാര്യം മറക്കരുതെന്നും അബ്ദുഹമീദ് ഫൈസി അമ്പലക്കടവിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.