kozhikode-road

കോഴിക്കോട് – മാവൂര്‍ ഹൃസ്വദൂര പാത നവീകരണത്തിന് പിന്നാലെ റോഡിലെ ടാര്‍ പലയിടത്തും ഇളകി മാറി.  മിക്കയിടത്തും ആഴത്തിലുള്ള വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. 

നവീകരണം പൂര്‍ത്തിയായിട്ട് ഒരാഴ്ച്ചയാകുന്നതെയുള്ളു. റോഡിന്‍റെ വശങ്ങളിലെ ടാര്‍ മുഴുവന്‍ ഇളകി മാറിയിട്ടുണ്ട്. കൂളിമാട് മുതല്‍ എരഞ്ഞിമാവ്‌ വരെയുള്ള റോഡിന്‍റെ മിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് ആഴത്തിലുള്ള വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍.  പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ സമരത്തിലേയ്ക്ക് നീങ്ങുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Kozhikode mavoor road issue