boun-nathale

തൃശൂരിന്റെ ബോണ്‍ നത്താലെ ക്രിസ്മസ് ആഘോഷം ബുധനാഴ്ച നടക്കും. പതിനയ്യായിരം ക്രിസ്മസ് പാപ്പമാര്‍ ബോണ്‍ നത്താലെ ഗാനത്തോടൊപ്പം തൃശൂര്‍ നഗരത്തില്‍ ചുവടുവയ്ക്കും. 

എല്ലാ വര്‍ഷവും തൃശൂരിന്റെ ക്രിസ്മസ് ആഘോഷമാണ് ബോണ്‍ നത്താലെ. ക്രിസ്മസ് പാപ്പാമാര്‍ നഗരം കീഴടക്കുന്ന ദിനം. ഇക്കുറി, പതിനയ്യായിരം പാപ്പമാരാകും ചുവടുവയ്ക്കുക. ചലിക്കുന്ന പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമാണ് മറ്റൊരു സവിശേഷത. ഇരുപതിലേറെ നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വീല്‍ചെയറിലും പാപ്പമാരെത്തും. ഇതിനെല്ലാം പുറമെ റോളര്‍ സ്കേറ്റിങ് പാപ്പമാരും ഇക്കുറിയുണ്ടാകും. പൊയ്ക്കാല്‍ പാപ്പമാരാണ് മറ്റൊരു പ്രത്യേകത. തൃശൂര്‍ പൗരാവലിയും അതിരൂപതയുമാണ് സംഘാടകര്‍. ബോണ്‍ നത്താലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.

thrissur buon natale celebration