ganesh-kadannappalli

പൊതുഗതാഗതസംവിധാനം ശക്തിപ്പെടുത്താന്‍ പദ്ധതിയുണ്ടെന്നും തൊഴിലാളികള്‍ സഹകരിക്കുമെന്നാണ് വിശ്വസമെന്നും നിയുക്തമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്വിഫ്റ്റുമായി മുന്നോട്ടുപോകും. ഏത് വകുപ്പ് കിട്ടിയാലും സന്തോഷമെന്ന് നിയുക്ത മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. 

ഏതുവകുപ്പാണ് നല്‍കുകയെന്ന ഔദ്യോഗിക വിജ്ഞാപനം വന്നില്ലെങ്കിലും ഗതാഗതമന്ത്രിയെന്ന നിലയിലെ രണ്ടാമൂഴത്തില്‍ ഒരുകൈ നോക്കാന്‍ തന്നെയാണ് കെ.ബി. ഗണേഷ് കുമാറിന്റെ തീരുമാനം കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക അച്ചടക്കം പാലിക്കും.തൊഴിലാളികളെ വിശ്വാസത്തിലെടുക്കും.ഒരു പൈസയും ചോരില്ല; ഒരു ക്രമക്കേടും അനുവദിക്കില്ലെന്നും ഗണേഷ്

അഹമ്മദ് ദേവര്‍ കോവില്‍ കൈകാര്യം ചെയ്തിരുന്ന  വകുപ്പുകള്‍ തന്നെയാകും ലഭിക്കുകയെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ഏത് വകുപ്പ് കിട്ടിയാലും സന്തോഷമെന്ന് നിയുക്ത മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ചുമതലയോട് പൂര്‍ണമായും നീതി പുലര്‍ത്തും. എ.കെ.ജി സെന്ററിലെ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു  നിയുക്ത മന്ത്രിമാരുടെ പ്രതികരണങ്ങള്‍.

Ganesh Kumar and Ramachandran Kadannappalli to cabinet