തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്നു ആന്‍റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും. ഇരുവരും രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ത്തത് ആന്‍റണി രാജുവും വിഴിഞ്ഞം തുറമുഖ നിര്‍മാണം അഹമ്മദ് ദേവര്‍കോവിലും സംതൃപ്തിയായി പറഞ്ഞു.
പതിവു തിരക്കുകളൊന്നും ഇല്ലായിരുന്നു ആന്‍റണി രാജുവിന്‍റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍. രാവിലെയെത്തിയത് മാധ്യമ പ്രവര്‍ത്തകര്‍ മാത്രം. ക്രിസ്മസ് കേക്കും വൈനുമായി മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലേക്ക് പോകാനിറങ്ങവേ കയ്യിലുള്ളത് രാജികത്താണോയെന്നു ചോദ്യത്തിനു ക്ലിഫ്ഹൗസ് നടയില്‍ കാണാമെന്ന് പറഞ്ഞ് ഔദ്യോഗിക കാറില്‍ കയറി
ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടശേഷം സ്വകാര്യ കാറില്‍ പുറത്ത് കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരുടെ അടുത്തെത്തി. എ.ഐ ക്യാമറ വിവാദം, കെ.എസ്.ആര്‍.ടി.സി യിലെ ശമ്പള പ്രതിസന്ധി , യൂണിയനുകളുടെ സമരം എന്നിങ്ങനെ നിരവധി പ്രതിസന്ധികളാണ് ഗതാഗത മന്ത്രിയെന്ന നിലയില്‍ ആന്‍റണിരാജു നേരിടേണ്ടി വന്നത്. എന്നാല്‍ മന്ത്രിസ്ഥാനം മുള്‍ക്കിരീടമായിരുന്നില്ലെന്നും പടിയിറങ്ങുമ്പോള്‍ സംതൃപ്തിയെന്നും മറുപടി
അഹമ്മദ് ദേവര്‍ കോവിലും രാവിലെ ക്ലിഫ് ഹൗസിലെത്തി. ശേഷം എ.കെ.ജി സെന്‍ററിലും. ലത്തീന്‍സഭയുടെ വലിയ സമരമുണ്ടായെങ്കിലും വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലടുത്തതാണ് സംതൃപ്തിയായി ചൂണ്ടിക്കാണിച്ചത്.
Antony raju and ahammed devarkovil reaction