സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. ഇന്നലെ 302 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കോവിഡ് ബാധിതരുടെ എണ്ണമുയര്‍ന്നേക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുരുന്നു. 1523 പേര്‍ ചികില്‍സയിലുണ്ട്. ചൈനയില്‍ വ്യാപിച്ച കോവിഡിന്റെ പുതിയ വകഭേദം ജെ എന്‍ 1,  79 വയസുകാരനായ തിരുവനന്തപുരം സ്വദേശിയില്‍ കണ്ടെത്തിയിരുന്നു. രാജ്യത്ത് ആദ്യായാണ് ഈ വകഭേദം സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡിസംബര്‍ എട്ടിന് ശേഖരിച്ച സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. രാജ്യത്ത്് ഈ മാസം സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 89 ശതമാനവും കേരളത്തിലാണ്. ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നവരുടെ എണ്ണം കുറവാണെങ്കിലും മററ് അസുഖങ്ങളുള്ളവരും പ്രായമായവരും ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. 

1000 കോവിഡ് പരിശോധന വരെ നടക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക്് പനിയും കോവിഡ് ലക്ഷങ്ങളുമുണ്ടെങ്കിലും  പരിശോധന കുറവായതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

 

A slight increase in covid cases in the state again.