bus

മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി. സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിയത്. മുന്നറിയിപ്പില്ലാതെയുള്ള സമരമാണെന്നും നടപടിയെടുക്കുമെന്നും കലക്ടർ അറിയിച്ചു.

പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനെതിരയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ ബസ് ജീവനക്കാർ പണിമുടക്കിയത്. സ്കൂൾ വിദ്യാർഥിനി നൽകിയ പരാതിന്മേൽ ജീവനക്കാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാവിലെ മുതൽ ബസുകൾ ഭാഗികമായി പണിമുടക്കി. യാത്രക്കാരും വിദ്യാർഥികളും പ്രതിസന്ധിയിലായി. ബസ് ജീവനക്കാരനെതിരേയുള്ള കേസ് വ്യാജമാണെന്നും ജോലിയെടുക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ജീവനക്കാർ

മുന്നറിയിപ്പ് ഇല്ലാതെയാണ് ബസ് തൊഴിലാളികൾ സമരം ചെയ്തതെന്നും ബദൽ യാത്ര സംവിധാനം ഒരുക്കിയെന്നും കലക്ടർ.  മുൻ‌കൂറായി നോടീസ് നൽകി സമരം നടത്താമെന്നും അല്ലാതെയുള്ള സമരങ്ങൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു. തൊഴിലാളി യൂണിയൻ ഭാരവാഹികൾ കലക്ടറുമായി ചർച്ച നടത്തി.

Private bus employees went on strike in Malappuram