കോഴിക്കോട് സുരക്ഷിത നഗരമെന്ന് ദേശീയ ക്രൈം റോക്കോര്‍ഡ്സ് ബ്യൂറോ. രാജ്യത്തെ പത്ത് നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഉള്‍പ്പെട്ടത്. താരതമ്യേന കുറ്റകൃത്യങ്ങള്‍ കുറവാണെന്നാണ് കണ്ടെത്തല്‍.
കോഴിക്കോട്.. ഈ നഗരത്തിന് എണ്ണിപ്പറയാനേറെയുള്ള സവിശേഷതകളുടെ പട്ടികയിലേക്കിതാ പുതിയതൊന്നു കൂടി. രാജ്യത്ത് ഏറ്റവുമധികം സുരക്ഷിതത്വമുള്ള പത്ത് പട്ടണങ്ങളില്‍ പത്താം സ്ഥാനമാണ് ലഭിച്ചത്.. സുരക്ഷിത നഗരങ്ങളുടെ ആദ്യപത്തില്‍ കേരളത്തില്‍ നിന്ന് ഇടംപിടിച്ച ഏക സ്ഥലമെന്ന സവിശേഷതയും കോഴിക്കോടിനാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുതുതായി പ്രസിദ്ധീകരിച്ച പട്ടികയിലാണ് കോഴിക്കോട് ഉള്‍പ്പെട്ടത്.
നഗരത്തിലെത്തുന്നവര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതത്വ ബോധമുളവാക്കുന്നതാണ് പുതിയ എന്‍സിആര്‍ബിയുടെ കണ്ടെത്തല്‍. യുനെസ്കോയുടെ സാഹിത്യ നഗരമെന്ന പദവി നേടി ഒരു മാസം പിന്നിട്ടപ്പോഴാണ് പുതിയ നേട്ടം.
National Crime Records Bureau says that Kozhikode is a safe city