അ‍ഞ്ച് മാസമായി വിധവാ പെന്‍ഷന്‍ ലഭിക്കാതെ കോഴിക്കോട് കോര്‍പ്പറേഷനിലെ മൂവായിരത്തോളം ഗുണഭോക്താക്കള്‍. പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം കൊടുത്തെങ്കിലും അവ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ നിഷേധിച്ചത്. പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്നുപോലും വാങ്ങാനാകാതെ ദുരിതത്തിലാണ് ഒട്ടേറെപ്പേര്‍. 

ഇരുളടഞ്ഞ കണ്ണുകളുമായി വേങ്ങേരിയിലെ ഈ അവശയായ 96കാരി കേഴുന്നത് വിധവാ പെന്‍ഷനുവേണ്ടിയാണ്. ഓഗസ്റ്റില്‍ ജൂണ്‍ മാസത്തെ പെന്‍ഷനാണ് അവസാനം കിട്ടിയത്. സാക്ഷ്യപത്രങ്ങളെല്ലാം പറഞ്ഞസമയത്ത് നല്‍കിയെങ്കിലും അവ ലഭിച്ചില്ലെന്നായിരുന്നു കോര്‍പ്പറേഷനില്‍നിന്നുള്ള മറുപടി. 

കോഴിക്കോട് കോര്‍പ്പറേഷനിലെ 2,937 പേരാണ് വിധവ പെന്‍ഷന്‍ പട്ടികയില്‍നിന്ന് പുറത്തായത്. സാങ്കേതിക പ്രശ്നമാണെന്നും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നുമാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം.  

Widow pension issues in Kozhikode