കത്തോലിക്ക സഭയിലെ എല്ലാ വിശ്വാസികളുടേയും അവസാനവാക്ക് മാര്‍പ്പാപ്പയുടേതാണെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഡിസംബര്‍ 25മുതല്‍ ഏകീകൃത കുര്‍ബാന ചൊല്ലണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഏകീകൃത കുര്‍ബാനമായി ബന്ധപ്പെട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
എറണാകുളം, അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവി മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഒഴിഞ്ഞ ശേഷം ആദ്യമായാണ് മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കുന്നത്. സഭ ഏല്‍പിച്ച എറണാകുളത്തെ ദൗത്യം വിജയിച്ചോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു പ്രതികരണം.
എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷത്തിലാണ് ആര്‍ച്ച് ബിഷപ്പ്. തൃശൂരിലെ എം.പി: ടി.എന്‍.പ്രതാപന്റെ നേതൃത്വത്തില്‍ എഴുപത്തിമൂന്നു ജനപ്രതിനിധികള്‍ തൃശൂരിലെ സഭാ ആസ്ഥാനത്തെത്തി ആശംസകള്‍ നേര്‍ന്നു.
Archbishop Mar Andrews of Thrissur Archdiocese said that the final word for all believers in the Catholic Church belongs to the Pope