കാനം രാജേന്ദ്രന്റെ സംസ്കാരത്തിനായുള്ള ഒരുക്കങ്ങളിൽ ജന്മനാട്. കോട്ടയം കാനത്തെ വീട്ടിൽ നാളെ 11 മണിക്ക് നടക്കുന്ന സംസ്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. ഇന്ന് രാത്രി 9 മണിയോടെ കോട്ടയം സിപിഐ ജില്ലാ കൗണ്‍സില്ഡ ഓഫിസിൽ എത്തിക്കുന്ന മൃതദേഹം അർദ്ധരാത്രിയോടെയായിരിക്കും വസതിയിൽ എത്തിക്കുക.
കോട്ടയം ജില്ലയുടെ അതിർത്തിയായ ചങ്ങനാശ്ശേരിയിൽ രാത്രിയോടെ എത്തുന്ന കാനം രാജേന്ദ്രന്റെ ഭൗതികശരീരം സിപിഐ ജില്ലാ സെക്രട്ടറി വിബി ബിനു ഏറ്റുവാങ്ങും. ജില്ലയിൽ നിന്നും ഉള്ള പ്രവർത്തകരും നേതാക്കളും വിലാപയാത്രയെ അനുഗമിക്കും..ചിങ്ങവനത്തും കുറിച്ചിയിലും നാട്ടകത്തും തിരുനക്കര യിലും പ്രവർത്തകർക്കും ജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കാം.. രാത്രി വൈകി മാത്രമേ ഭൗതികശരീരം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കാൻ കഴിയൂ.. കാനത്തെ വസതിയിലേക്കുള്ള വിലാപയാത്രയിൽ ജില്ലയിലെ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കുചേരും. നാളെ രാവിലെ 11 മണി വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. 11 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്ന സംസ്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. സംസ്കാരത്തിനുശേഷം കാനത്ത് അനുശോചനയോഗം ചേരും.
Preparations for Kanam rajendran's funeral at kottayam