കോഴിക്കോട് ഫറോക്ക് കോളജ് സിനിമ ക്ലബിന്‍റെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയ സംവിധായകന്‍ ജിയോ ബേബിക്ക് വേദിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് എസ്്എഫ്ഐ. അതേസമയം ക്ഷണിച്ച് വരുത്തി അപമാനിച്ചതില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സംവിധായകന്‍റെ തീരുമാനം.
ജിയോ ബേബി സംവിധാനം ചെയ്ത കാതൽ, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ ചിത്രങ്ങളുടെ പ്രമേയത്തോടുള്ള വിദ്യാര്‍ഥിയൂണിയന്‍റെ എതിർപ്പാണ് പരിപാടി റദ്ദാക്കിയതിന് കാരണമെന്നായിരുന്നു മാനേജ്മെന്‍റിനെ വീശദീകരണം. എന്നാല്‍ ക്ഷണിച്ച് വരുത്തിയ ശേഷം അവസാന നിമിഷം പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് അപരിഷ്കൃതമാണെന്ന നിലപാടിലാണ് എസ്്എഫ്ഐ. സംവിധായകന്‍ ജിയോബേബിക്ക് കൂടുതല്‍ വേദികളൊരുക്കാനും എസ്്എഫ്ഐ തീരുമാനിച്ചു. സംവിധായകന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോളജില്‍ എസ്എഫ്ഐ ഐക്യദാര്‍ഢ്യ സദസും സംഘടിപ്പിച്ചു.
എന്നാല്‍ ജിയോബേബിയെ ഒഴിവാക്കിയതില്‍ ഉറച്ച് നില്‍ക്കുകയാണ് കോളജ് യൂണിയനും മാനേജ്്മെന്‍റും. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണുള്ളതെന്ന് എംഎസ്എഫും പ്രഖ്യാപിച്ചു.
SFI announced they provide stage for director Jeo Baby