തിരുവനന്തപുരത്തെ വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്ന് സുഹൃത്തായ ഡോക്ടര്‍ റുവൈസ് പറഞ്ഞ് ഒഴിഞ്ഞുവെങ്കിലും വിടാതെ പൊലീസ്. പ്രചരിക്കുന്നതെല്ലാം വസ്തുതാ വിരുദ്ധമാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു റുവൈസിന്‍റെ ആദ്യ നിലപാട്. ഉയര്‍ന്ന സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് ഷഹാനയെ കടുത്ത നിരാശയിലേക്ക് തള്ളിയിട്ടെന്നും ഇതാണ് ജീവിതം അവസാനിപ്പിക്കുന്നതിന് കാരണമായതെന്നും ഷഹാനയുടെ മാതാവും സഹോദരിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. പിജി ഡോക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന റുവൈസിനെ ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാകും അറസ്റ്റുണ്ടാവുകയെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
50 ലക്ഷം രൂപയും 50 പവനും കാറും നല്‍കാമെന്ന് ഷഹാനയുടെ കുടുംബം പറഞ്ഞുവെങ്കിലും 150 പവനും ബിഎംഡബ്ല്യു കാറും ഭൂമിയും നല്‍കണമെന്നായിരുന്നു റുവൈസിന്‍റെ കുടുംബത്തിന്‍റെ ആവശ്യം. ഇത് നിരസിക്കപ്പെട്ടതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഷഹാനയെ അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കുറിപ്പെഴുതി വച്ച് ഷഹാന ജീവനൊടുക്കിയത്. എല്ലാവര്‍ക്കും വേണ്ടത് പണമാണെന്നും എല്ലാത്തിലും വലുത് പണമാണെന്നുമായിരുന്നു കുറിപ്പില്‍. സ്ത്രീധനത്തെ കുറിച്ച് നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഇല്ലാത്തതിനാല്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത്.
Police to probe Ruwais's involvement in Dr. Shahana's suicide