രാഷ്ട്രീയമെന്നത് തെരുവിലിറങ്ങിയുള്ള സമരമെന്ന നിലപാട് തനിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. എന്നാൽ സമര മുഖങ്ങൾ തുറക്കേണ്ട സമയത്ത് അതിനു യൂത്ത് കോൺഗ്രസ് സജ്ജരാവണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ജയിക്കാനുള്ള പ്രവര്‍ത്തനം യൂത്ത്കോണ്‍ഗ്രസ് ഇപ്പോള്‍തന്നെ ആരംഭിക്കണമെന്ന് കെ.സി.വേണുഗോപാലും പറഞ്ഞു. കൊച്ചിയില്‍ കോൺഗ്രസ് നേതൃനിരയെ സാക്ഷിനിർത്തി രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചുമതലയേറ്റു.
വിപുലമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നേതൃനിരയിലേക്കെത്തിയ പ്രവര്‍ത്തകരെ അഭിനന്ദിച്ചും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഒറ്റപ്പെട്ടതെന്ന പരാമര്‍ശവുമായാണ് യൂത്ത്കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തത്. വിമര്‍ശിക്കുന്നവര്‍ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ പരിശോധിക്കട്ടെയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി. സമര മുഖങ്ങൾ തുറക്കേണ്ട സമയത്ത് അതിനു യൂത്ത് കോൺഗ്രസ് സജ്ജരാവണമെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.