പതിവുപോലെ പിറന്നാള്‍ദിനത്തില്‍ അയ്യപ്പന് മുന്നില്‍ സംഗീതാര്‍ച്ചനയുമായി ശിവമണി.   ആറുവയസുകാരി മകള്‍ മിലാനിയും ഒപ്പമുണ്ടായിരുന്നു. ഇക്കുറി പാട്ടുമായി കൂടെയുണ്ടായിരുന്നത് ഗായകന്‍ സുദീപ് കുമാര്‍ ആയിരുന്നു. 

പുലര്‍ച്ചെ തന്നെ അയ്യപ്പദര്‍ശനം. ശിവമണിയും, സുധീപ്കുമാറും, കീബോര്‍ഡ് കലാകാരന്‍ പ്രകാശ് ഉള്ള്യേരിയും മേല്‍ശാന്തിയേയും സന്ദര്‍ശിച്ചു. മേല്‍ശാന്തി പി.എന്‍.മഹേഷ് മൂന്നുപേരെയും പൊന്നാട അണിയിച്ചു സ്വീകരിച്ചു. 

ഇടയ്ക്ക് മകളേയും അരങ്ങിലേക്ക് വിളിച്ചു. മകളുടെ ആദ്യ വേദി അയ്യപ്പന്‍റെ മുന്നിലെന്ന് ശിവമണി. പാട്ടിന് ശേഷം കൊട്ടിപ്പകര്‍ന്ന് ദര്‍ബൂക്കയിലേക്കും പിന്നെ അമേരിക്കയില്‍ നിന്ന് പുതിയതായി എത്തിച്ച ഒക്ടോടോംസിലേക്കും. ഇതിന്‍റെയും ആദ്യവേദിയെന്ന് ശിവമണി.

ഈ വര്‍ഷത്തെ സംഗീത അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് കീ ബോര്‍ഡ് വായിച്ച പ്രകാശ് ഉള്ള്യേരി.  ഈസംഘം സന്നിധാനത്തെ സംഗീതപരിപാടി തുടങ്ങിയിട്ട്  എട്ടുവര്‍ഷമായി.