jinto-cadet

നവകേരള സദസിനിടെ മലപ്പുറം മഞ്ചേരിയില്‍ എന്‍സിസി കേഡറ്റിന്‍റെ കൈ മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയത് ആശങ്കക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രി കണ്ണ് അമര്‍ത്തി തുടച്ച ശേഷം കാര്യമാക്കാതെ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്. മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം  ക്ലാസ് വിദ്യാർഥി ജിന്റോ എൻസിസി കെഡറ്റിന്റെ കൈ ആണ് അബദ്ധത്തില്‍ കണ്ണില്‍ തട്ടിയത്. 

 

മുഖ്യമന്ത്രിക്കുണ്ടായ ബുദ്ധിമുട്ടിൽ വിഷമം തോന്നിയ ജിന്റോ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. പി.വി.അൻവർ എംഎൽഎയുടെ ഒതായിയിലെ വീടിന്റെ സ്വീകരണ മുറിയിലായിരുന്നു സമാഗമം 

 

‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’– വാത്സല്യത്തോടെ കൈനീട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ ജിന്റോയുടെ മുഖത്തെ ആശങ്ക മാറി. മുഖത്ത് വിരിഞ്ഞ ആശ്വാസച്ചിരിക്കൊപ്പം മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകി. അദ്ദേഹം സ്നേഹ സമ്മാനമായി നൽകിയ പേന അഭിമാനത്തോടെ ഏറ്റുവാങ്ങുകയും ചെയ്തു.