scape

TAGS

അതിഭീകരമായ ഒരു അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കാഞ്ഞിരപ്പള്ളി സ്വദേശി നജീബ്.  ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്കും  ഉദ്യോഗസ്ഥർക്കും നന്ദി പറയുകയാണ് നജീബ്.  കഴിഞ്ഞദിവസം രാത്രിയാണ് കാഞ്ഞിരപ്പള്ളിയിൽ കാറിനു മുകളിലേക്ക് തടിലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നജീബ് അത്ഭുതകരമായി രക്ഷപ്പെട്ടത്

 

 

കാഞ്ഞിരപ്പള്ളിക്കാരൻ നജീബിനിത് പുനർജന്മം ആണ്...  അതിഭീകരമായ അപകടത്തെ അതിജീവിച്ച് ഒരു പോറൽ പോലും ഏൽക്കാതെ ഇങ്ങനെ നിൽക്കുന്നതിന് കാരണം കാഞ്ഞിരപ്പള്ളിക്കാരുടെ സ്നേഹവും പിന്നെ ദൈവാനുഗ്രഹവും.ഇന്നലെ രാത്രി 8 മണിയോടെയാണ് കാഞ്ഞിരപ്പള്ളി കോവിൽകടവിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് തടിലോറി മറിഞ്ഞത്.. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ 

 

 

അപകടം നടന്ന ഉടൻ തന്നെ കാഞ്ഞിരപ്പള്ളി സ്വദേശികളായ നാട്ടുകാർ സംഘടിച്ചു.. വഴിയിലൂടെ വന്നവരും പോയവരും ഒക്കെ രക്ഷാപ്രവർത്തനത്തിലേക്ക്..ആദ്യം ഒന്ന് ഭയപ്പെട്ടെങ്കിലും തടിയുടെ കെട്ടഴിച്ച് നാട്ടുകാർ തന്നെ ഓരോന്നായി നീക്കി തുടങ്ങിയപ്പോൾ നജീബിനും ആശ്വാസം...  പ്രാർത്ഥനയോടെ തകർന്ന കാറിനടിയിൽ  കിടക്കുമ്പോഴും ധൈര്യം കൈവിട്ടില്ല..  ഉറ്റവരെ ഒക്കെ വീണ്ടും കാണാനും മിണ്ടാനും കഴിയുമ്പോൾ നന്ദി ദൈവത്തോട് ഉദ്യോഗസ്ഥരോടും പിന്നെ പ്രിയപ്പെട്ട കാഞ്ഞിരപ്പള്ളിക്കാരോടും