കോഴിക്കോട് നിപ രോഗമുക്തിനേടിയ ഒന്പതുവയസുകാരന് വീണ്ടും വിദ്യാലയമുറ്റത്ത്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നാലാം ക്ലാസുകാരന് അധ്യാപകരെയും സഹപാഠികളെയും കണ്ടത്. പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയുടെ മടങ്ങിവരവ് കള്ളാട് ഗവ. എല്‍പി സ്കൂള്‍ ആഘോഷമാക്കി മാറ്റി. ജീവന്റെ വിലയുള്ള പരീക്ഷ കഴിഞ്ഞാണ് ഒന്പതുവയസുകാരന് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും മുന്നില്‍ നില്‍ക്കുന്നത്.
നിപയെന്ന മഹാവാധിയെ പൊരുതി തോല്‍പ്പിച്ച പുഞ്ചിരിയോടെ. മൂന്ന് മാസം മുന്‍പാണ് കുട്ടിയ്ക്ക് നിപ സ്ഥിരീകരിച്ചത്. ആരോഗ്യ സംവിധാനങ്ങള്‍ കൈകോര്‍ത്തു. കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ഒന്നര മാസത്തെ ചികിത്സയ്ക്ക് ഒടുവില്‍ രോഗമുക്തി. ഒന്നര മാസം വീട്ടില്‍ നിരീക്ഷണം. ഒടുവില്‍ പൂര്‍ണ ആരോഗ്യത്തോട്ടെ സ്വന്തം വിദ്യാലയത്തില്‍. കള്ളാട് ഗവ.എല്‍ പി സ്കൂള്‍ മധുരമുള്ള വരവേല്പ് നല്കി. ഒരിടവേളയ്ക്ക് ശേഷമാണ് നാലാം ക്ലാസുകാരന് ഈ പടിക്കെട്ട് കയറുന്നത്. സൗഹൃദത്തിന് ഇടവേളയില്ല. പരസ്പരം കൈകോര്‍ത്ത് കൂട്ടുകാര്‍ വീണ്ടും ക്ലാസ് മുറിയിലേക്ക്. അവരുടെ കുഞ്ഞു ലോകത്തേക്ക്.
Nine year old boy who recovered from nipah in kozhikode is back in school