അത്യന്തം ആശങ്കനിറഞ്ഞ 20 മണിക്കൂറുകളാണ് കേരളം മുള്‍മുനയില്‍ നിന്നത്. അബിഗേലിനൊപ്പമുണ്ടായിരുന്ന സഹോദരനും ദൃക്സാക്ഷികളും നല്‍കിയ വിവരങ്ങളിലും പ്രതികള്‍ എത്തിയ കടയിലും പെട്രോള്‍ പമ്പിലും അന്വേഷണം മുട്ടിനില്‍ക്കേയാണ് ആ ശുഭവാര്‍ത്തയെത്തിയത്. ഓയൂരിലെ വീട്ടില്‍നിന്ന് ട്യൂഷനുപോയ ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നു. നടുക്കുന്ന വിവരം കേരളമറിഞ്ഞത് ഒപ്പമുണ്ടായിരുന്ന സഹോദന്‍ ജോനാഥന്‍റെ വാക്കുകളിലൂടെ. പൊലീസ് അന്വേഷണം ശക്തമാക്കി. നാടൊട്ടുക്കും വ്യാപക തിരച്ചിലും ആരംഭിച്ചു. വിഡിയോ കാണാം.
Abigail sara reji found from kollam asramam ground