കുസാറ്റ് ദുരന്തത്തിൽ മരിച്ച പാലക്കാട് മുണ്ടൂരിലെ ആൽബിൻ ജോസഫിന്റെ മൃതദേഹം സംസ്കരിച്ചു. കോട്ടപ്പള്ളത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ. മൈലമ്പള്ളി സെന്റ് മേരീസ് ചർച്ചിലായിരുന്നു സംസ്കാരം. മക്കളുടെ പഠനത്തിനായി വായ്പയെടുത്ത് കടക്കെണിയിലായ കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ആൽബിൻ.
സംഗീതത്തെ പ്രണയിച്ച ആൽബിന് അപകടം സംഭവിച്ചതും സംഗീത വേദിയിൽ നിന്നു തന്നെയായി. ഇലക്ട്രീഷനായ ആൽബിൻ ജോലി തേടി വിദേശത്ത് പോവാനിരിക്കെയാണ് ദുരന്തം.
മക്കളുടെ പഠനത്തിന് വേണ്ടിയെടുത്ത 8 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആൽബിൻ്റെ അച്ഛൻ ജോസഫിന് കഴിഞ്ഞ ദിവസമാണ് ബാങ്കിൽ നിന്നുള്ള നോട്ടീസ് കിട്ടിയത്. അച്ഛൻ ജോസഫ് ടാപ്പിങ് തൊഴിലാളിയാണ്. സഹോദരി ബ്ലസിമോൾ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെ നഴ്സാണ്. സഹോദരൻ ജിബിൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
അൽബിൻ വിദേത്തു പോവുന്നതോടെ കുടുംബം രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത ആഘാതം.