കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സിലറുടെ പ്രതിനിധികളായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്തതില്‍ പകുതിയിലേറെ പേര്‍ ബിജെപി നല്‍കിയ പട്ടികയിലുളളവര്‍. സിപിഎം നല്‍കിയ ലിസ്റ്റിനെ തഴഞ്ഞാണ് ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് പട്ടിക തയാറാക്കിയത്. സിന്‍ഡിക്കേറ്റിലേക്ക് ഒരു ബിജെപി അംഗത്തെ വിജയിപ്പിക്കാനുളള നീക്കവും ഇതോടെ അനായാസമാകും.
കാലിക്കറ്റ് സര്‍വകലാശയുടെ 55 വര്‍ഷത്തെ ചരിത്രത്തില്‍ നാമനിര്‍ദേശത്തിലൂടെ ബിജെപിക്ക് ഒരംഗത്തെ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്രാവശ്യം ഗവര്‍ണര്‍ 18 പേരെ നാമനിര്‍ദേശം ചെയ്തപ്പോള്‍ പത്തു പേരെങ്കിലും ബിജെപിക്ക് ഒപ്പം നില്‍ക്കുന്നവരാണ്. ഇതില്‍ ആറു പേര്‍ വ്യക്തമായ ബിജെപി രാഷ്ട്രീയമുളളവരാണ്. സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ 11 സെനറ്റ് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഒരു ഒരാളെ വിജയിപ്പിക്കാനാവും. സിപിഎം നല്‍കിയ സെനറ്റ് അംഗങ്ങളുടെ പട്ടിക വെട്ടി നിരത്തിയാണ് ഗവര്‍ണര്‍ ബിജെപിയെ പരിഗണിച്ചത്. മുസ്്ലീംലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. സര്‍വകാശാലയിലെ ശാസ്ത്രജ്ഞനും വിരമിച്ച ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് പട്ടികയിലാണ് ഇടംപിടിച്ചത്. സിപിഎമ്മിന് ആകെ ലഭിച്ച 2 സെനറ്റ് അംഗങ്ങള്‍ക്കും വിദ്യാര്‍ഥി പ്രതിഭകളുടെ പട്ടികയിലാണ് അവസരം ലഭിച്ചത്. ക്രൈസ്തവ സംഘടനകളുടെ നിര്‍ദേശവും പരിഗണിക്കുന്ന പട്ടികയാണ് ഗവര്‍ണര്‍ പുറത്തിറക്കിയത്.
Calicut university senate Governor's list follow up