ശബരിമല സന്നിധാനത്തെ കേടായ 6.65 ലക്ഷം ടിന്‍ അരവണ നീക്കം ചെയ്യാന്‍ കഴിയാത്തത് കാരണം മാളികപ്പുറത്തിന് സമീപത്തെ ഗോഡൗണും ആറ് പ്രസാദവില്‍പന കൗണ്ടറും തുറക്കാന്‍ കഴിയുന്നില്ല. പകരം സംവിധാനം ഒരുക്കിയെങ്കിലും തിരക്കേറുന്നതോടെ പ്രധാനഗോഡൗണുകളില്‍ ഒന്ന് ഉപയോഗിക്കാനാവാത്തത് ബുദ്ധിമുട്ടാവും. അരവണനീക്കണമെങ്കില്‍ നാനൂറിലധികം ട്രാക്ടര്‍ വേണ്ടിവരുമെന്നാണ് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി പറഞ്ഞത് .