സി.പി.എം. നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി നിക്ഷേപകര്‍. ഒരു വര്‍ഷത്തോളമായി പലിശയോ നിക്ഷേപിച്ച തുകയോ ലഭിക്കാത്ത സാഹചര്യത്തിലാണ് നിക്ഷേപകരുടെ ആക്ഷന്‍ കമ്മിറ്റി, സൊസൈറ്റിക്കെതിരെ സമരവുമായി രംഗത്തെത്തിയത്.
ബ്രഹ്മഗിരി വിക്റ്റിംസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പാതിരിപ്പാലത്തെ സൊസൈറ്റിയുടെ ഓഫീസിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. വയനാടിനു പുറമെ കോഴിക്കോട് നിന്നുള്ള നിക്ഷേപകരുള്‍പ്പടെ നൂറോളം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. നിക്ഷേപിച്ച പണം കിട്ടാതായതുമുതല്‍ പ്രശ്നപരിഹാരത്തിന് പല ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് നിക്ഷേപകര്‍ പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങിയത്.
അറുനൂറോളം നിക്ഷേപകരില്‍ നിന്ന് അറുപത് കോടിയോളം രൂപയാണ് ബ്രഹ്മഗിരി സൊസൈറ്റി വിവിധ കാലങ്ങളിലായി പിരിച്ചത്. ആദ്യ ഘട്ടത്തില്‍ കൃത്യമായി പലിശ ലഭിച്ചതും പാര്‍ട്ടിയിലുള്ള വിശ്വാസവും കൂടുതല്‍ നിക്ഷേപം സൊസൈറ്റിയിലേക്ക് എത്തിച്ചു. പണം കിട്ടാതായതോടെ പരാതിയുമായി സി.പി.എം. ജില്ലാ നേതൃത്വത്തെ സമീപിച്ചെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. പ്രശ്നപരിഹാരത്തിന് ഈ മാസം 24ന് നിക്ഷേപകരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
Investors protest against Brahmagiri Society