മട്ടാഞ്ചേരിയുടെ തനത് രുചിക്കൂട്ടിലൊരുക്കിയ പ്ലംകേക്ക് രുചിക്കാന്‍ അവസരമൊരുക്കി കൊച്ചിയിലൊരു കേക്ക് ടേസ്റ്റിങ്. ഒരു വര്‍ഷത്തിലേറെ നീണ്ട പ്രക്രിയയിലൂടെ തയാറാക്കിയ കേക്കാണ് ആസ്വാദകരിലേക്ക് എത്തിച്ചത്.
രുചിയിലും ഗുണത്തിലും താരതമ്യങ്ങളില്ലാത്തതാണ് മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്ക്. തേനില്‍ കുതിര്‍ത്ത ഡ്രൈ ഫ്രൂട്ട്സും കേക്ക് കൂട്ടുകളും മാസങ്ങളോളം നീളുന്ന പ്രക്രിയയിലൂടെ കടത്തിവിട്ടാണ് നിര്‍മാണം.
രുചിപ്പെരുമ തീര്‍ക്കുന്ന മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്കിന്റെ ഈ വര്‍ഷത്തെ വിപണനോദ്ഘാടനത്തിന്റെ ഭാഗമായി കേക്ക് ടേസ്റ്റിങ് ചടങ്ങ് കൊച്ചിയില്‍ നടന്നു. പ്രമുഖ ഷെഫ് റെജി മാത്യു ഉദ്ഘാടനം ചെയ്തു അസംസ്കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പും, കൃത്യമായ ബ്ലെന്‍ഡിങ്ങുമാണ് പ്രത്യേകതയെന്ന് ചീഫ് ഷെഫ്. ഈ വര്‍ഷം അന്‍പതുടണ്‍ കേക്ക് ആണ് വിപണിയില്‍ എത്തിക്കുന്നത്.
Mattanchery spices plum cake taste testing at Kochi