animalhusbandary

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷീരമേഖലയിലെ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിര്‍ത്തി. കൃത്രിമ ബീജധാനത്തിനുള്ള സൗജന്യം സേവനവും, കന്നുകുട്ടികള്‍ക്കുള്ള തീറ്റയും നിര്‍ത്തി. സബ്സിഡി കുറച്ചതോടെ കാലതീറ്റകളുടെ വന്‍വിലയിലും പ്രതസന്ധിയിലായി ക്ഷീര കര്‍ഷകര്‍. സൗജന്യമായിരുന്ന ബീജധാനത്തിനു 25 രൂപയാണ് ഫീസ് ഏര്‍പ്പെടുത്തിയത്.  

ഇതു കാട്ടാക്കട സ്വദേശി രാജേഷ്. ഉള്ള സമ്പാദ്യവും ബാക്കി ലോണെടുത്തുമാണ് പശുക്കളെ വാങ്ങിയത്. ഈ തൊഴുത്തില്‍ നിറയില്‍ പശുക്കളായിരുന്നു. ഇപ്പോള്‍ അഞ്ചെണ്ണമായി ചുരുങ്ങി. ക്ഷീര കര്‍ഷകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിലെല്ലാം കര്‍ഷകര്‍ക്ക് വലിയ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനത്ത് ഉള്ളതുപോലും നിര്‍ത്തുകയാണ്.

Govt stopped benefits in dairy sector